Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LPG From America

അമേരിക്കയിൽനിന്ന് എൽപിജി: കരാറിൽ ഒപ്പുവച്ചു

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ൽ​നി​ന്ന് എ​ൽ​പി​ജി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ഇ​ന്ത്യ ഒ​പ്പി​ട്ടു. അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്ക് 10 ല​ക്ഷം ട​ണ്‍ എ​ൽ​പി​ജി​യാ​ണ് ഇ​റ​ക്കു​മ​തി ചെ​യ്യു​ക.

ആ​കെ ഇ​റ​ക്കു​മ​തി​യു​ടെ 10 ശ​ത​മാ​ന​ത്തോ​ള​മാ​ണി​ത്. ഇ​റ​ക്കു​മ​തി സം​ബ​ന്ധി​ച്ച് രാ​ജ്യ​ത്തെ എ​ണ്ണ ക​ന്പ​നി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി‍യെ​ന്നും ഇ​ന്ത്യ​യു​ടെ ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്നും കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി അ​റി​യി​ച്ചു.

യു​എ​സി​ന്‍റെ ഗ​ൾ​ഫ് കോ​സ്റ്റ് വ​ഴി​യാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് എ​ൽ​പി​ജി എ​ത്തി​ക്കു​ക. ഇ​ന്ത്യ​യി​ലെ പൊ​തു​മേ​ഖ​ലാ എ​ണ്ണ ക​ന്പ​നി​ക​ളാ​യ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ (ഐ​ഒ​സി), ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർപ​റേ​ഷ​ൻ (ബി​പി​സി​എ​ൽ), ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ (എ​ച്ച്പി​സി​എ​ൽ) തു​ട​ങ്ങി​യ​വ​ർ അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള എ​ൽ​പി​ജി ഇ​റ​ക്കു​മ​തി​ക്കു​ള്ള സം​യു​ക്ത ടെ​ൻ​ഡ​ർ അ​മേ​രി​ക്ക​ൻ എ​ണ്ണ ക​ന്പ​നി​ക​ളാ​യ ഷെ​വ്റോ​ണ്‍, ഫി​ലി​പ്സ് 66, ടോ​ട്ട​ൽ എ​ന​ർ​ജീ​സ് ട്രേ​ഡിം​ഗ് എ​ന്നി​വ​യ്ക്ക് ന​ൽ​കി​യ​താ​യാ​ണ് വി​വ​രം. എ​ന്നാ​ൽ ടെ​ണ്ട​ർ സം​ബ​ന്ധി​ച്ച പൂ​ർ​ണ​വി​വ​രം ല​ഭ്യ​മ​ല്ല. ഇ​ന്ത്യ​ൻ വി​പ​ണി​യി​ലേ​ക്ക് അ​മേ​രി​ക്ക​ൻ എ​ൽ​പി​ജി ക​ന്പ​നി​ക​ൾ​ക്കു​ള്ള ആ​ദ്യ ക​രാ​റാ​ണി​ത്.

ഇ​ന്ത്യ​യു​ടെ എ​ൽ​പി​ജി ഇ​റ​ക്കു​മ​തി​യു​ടെ ഭൂ​രി​ഭാ​ഗ​വും സൗ​ദി അ​റേ​ബ്യ, യു​എ​ഇ, ഖ​ത്ത​ർ, കു​വൈ​റ്റ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ്. പ​ശ്ചി​മേ​ഷ്യ​ക്കു പു​റ​മെ​നി​ന്നു​ള്ള വി​ത​ര​ണ​ക്കാ​ർ​ക്കും വി​പ​ണി തു​റ​ന്നു​കൊ​ടു​ക്കാ​ൻ ത​യാ​റാ​കു​ന്നു എ​ന്ന സൂ​ച​ന​യാ​ണ് അ​മേ​രി​ക്ക​യു​മാ​യു​ള്ള ക​രാ​ർ.

ഇ​ന്ത്യ - അ​മേ​രി​ക്ക വ്യാ​പാ​ര​ക്ക​രാ​ർ ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​യി​ട്ടു​ണ്ട്. ഊ​ർ​ജ​മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ​മാ​യി​രു​ന്നു വ്യാ​പാ​ര​ക്ക​രാ​റി​ൽ അ​മേ​രി​ക്ക പ്ര​ധാ​ന​മാ​യും ഉ​യ​ർ​ത്തി​യി​രു​ന്ന ആ​വ​ശ്യം.

Latest News

Corehub Up